Latest Malayalam News - മലയാളം വാർത്തകൾ

ഇന്ത്യയിലാദ്യമായി അധ്യാപകർക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം:’ മന്ത്രി വി ശിവൻകുട്ടി

KERALA NEWS TODAY THIRUVANATHAPURAM: ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി കായിക തൊഴിൽ പരിശീലന രീതികൾ അധ്യാപകർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ എൺപതിനായരത്തോളം (80,000) വരുന്ന അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റേയും നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുളള പ്രായോഗിക പരിശീലനം മെയ് 2 ന് തന്നെ ആരംഭിച്ചുകഴിഞ്ഞു.
ഇതിനകം എട്ട് സ്പെല്ലുകളിലായി ഇരുപതിനായിരത്തി ഇരുന്നൂറ്റി അറുപത്തിയാറ് (20,266) ഹൈസ്‌ക്കൂൾ- ഹയർ സെക്കന്ററി അധ്യാപകർ പരിശീലനം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ആഗസ്റ്റ് മാസത്തോടെ മുഴുവൻ ഹൈസ്‌ക്കൂൾ- ഹയർസെക്കന്ററി അധ്യാപകർക്കും പരിശീലനം എന്ന ലക്ഷ്യം കൈവരിക്കാനാകും.

Leave A Reply

Your email address will not be published.