KERALA NEWS TODAY:മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെ ഡൽഹി വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം.വിദേശത്തു നിന്ന് മടങ്ങിയെത്തിയ വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് തരൂരിൻ്റെ പിഎ ശിവകുമാർ പിടിയിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. യാത്രികനിൽ നിന്ന് സ്വർണം വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കസ്റ്റംസ് പിടികൂടിയ ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്നാണ് വിവരം.അറസ്റ്റ് ഞെട്ടിച്ചതായി തരൂർ. തന്റെ മുൻ സ്റ്റാഫ് ആണ് അറസ്റ്റിലായ ആളെന്നും, നിലവിൽ തന്റെയൊപ്പം പാർട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂർ ട്വീറ്റിലൂടെ അറിയിച്ചു