Latest Malayalam News - മലയാളം വാർത്തകൾ

മഞ്ഞുമ്മൽ ബോയ്സിൽ ‘കണ്‍മണി അന്‍പോട്’  ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിർമ്മാതാവ്; ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ല 

Kochi

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണി. അനുമതിയില്ലാതെയാണ് മഞ്ഞുമ്മൽ ബോയ്സിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതെന്നുള്ള സംഗീത സംവിധായകൻ ഇളയരാജയുടെ ആരോപണത്തിലായിരുന്നു പ്രതികരണം. പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശമെന്നും അവരിൽ നിന്നും ഗാനം ഉപയോഗിക്കാനുള്ള അവകാശം വാങ്ങിയെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഷോണ്‍ വ്യക്തമാക്കി.

‘പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിതാണ്’-ഷോണ്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.