
KERALA NEWS TODAY THRISSUR:തൃശൂര്‍: മതിലകം കൂളിമുട്ടത്ത് മീൻ പിടിക്കാൻ വെച്ച കൂട്ടിൽ മലമ്പാമ്പ് കുടുങ്ങി. മതിലകം ഗ്രാമ പഞ്ചായത്തംഗം വി എസ് രവീന്ദ്രന്റെ പറമ്പിൽ നിന്നാണ് പത്തടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്. പറമ്പിലെ തോട്ടിൽ മീൻ പിടിക്കാൻ വെച്ച വലകെട്ടിയ കൂട്ടിലാണ് പാമ്പ് കുടുങ്ങിയത്. വന്യജീവി സംരക്ഷകനായ കൂളിമുട്ടം സ്വദേശി അൻസാരിയെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.
അതേസമയം, എറണാകുളത്ത് ഫുട്ബോൾ ഗ്രൗണ്ടിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെയും രക്ഷപ്പെടുത്തി. ആലുവയ്ക്കടുത്ത് കമ്പനിപ്പടിയിലെ മുതിരപ്പാടം ഫുട്ബോൾ ഗ്രൗണ്ടിലെ വലയിലാണ് മലമ്പാമ്പ് കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പ് പിടുത്തക്കാരന്‍റെ സഹായത്തോടെ മലമ്പാമ്പിനെ പിടികൂടി.