Latest Malayalam News - മലയാളം വാർത്തകൾ

ഇരട്ട ന്യൂനമർദം: സംസ്ഥാനത്ത് മഴ കനക്കും

Thiruvananthapuram

ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കും. ഇന്നും നാളെയും കേരളത്തിൽ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദം രൂപപ്പെട്ടത്.ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായേക്കും.കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് മഴ കനക്കാൻ ഇത് കാരണമാകും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. 9 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മഴയിൽ സംസ്ഥാനത്ത് ഇന്നും വ്യാപക നാശനഷ്ടമുണ്ടായി. മഴക്കാലക്കെടുതി നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 9 ജില്ലകളിൽ അതിതീവ്ര മഴ പെയ്തു. ഈ മാസം ഒൻപതു മുതൽ 24 വരെ മാത്രം കേരളത്തിൽ 274.7mm മഴ ലഭിച്ചു. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണമെന്നും , നവമാധ്യമങ്ങിൽ വ്യാജ പ്രചരണം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.