ENTERTAINMENT NEWS : ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആക്ഷന്‍ വേഷത്തില്‍ വരുന്ന ചിത്രമായിരുന്നു ടര്‍ബോ. ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ആരാധകര്‍ അടക്കം വലിയ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തെ കാത്തിരുന്നത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. മുതല്‍ വമ്ബന്‍ അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രധാനമായും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കാണ് കൈയ്യടി ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി ഈ പ്രായത്തിലും എന്തൊരു എനര്‍ജിയോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ ചോദിച്ചിരുന്നു.
ദീര്‍ഘകാലമായി മമ്മൂട്ടിയുടെ ഒരു ആക്ഷന്‍ ചിത്രം കാണാനിരുന്നവര്ക്കുള്ള വിരുന്നാണ് ടര്‍ബോ ഒരുക്കിയിരിക്കുന്നത്. വിയ്റ്റ്നാം ഫൈറ്റേഴ്സാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രീസെയിലില്‍ തന്നെ ഞെട്ടിക്കുന്ന നേട്ടമാണ് ടര്‍ബോ സ്വന്തമാക്കിയിരുന്നത്. ബുധനാഴ്ച്ച മാത്രം 54000 ടിക്കറ്റുകളാണ് ബുക് മൈ ഷോയിലൂടെ വിറ്റുപോയത്.
ടിക്കറ്റ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് മാത്രമായിരുന്നു ചിത്രം. 68000 ടിക്കറ്റുകള്‍ വിറ്റ ഗുരുവായൂര്‍ അമ്ബലനടയായിരുന്നു മുന്നില്‍. എന്നാല്‍ ആദ്യ ദിന കളക്ഷന്‍ മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡ് കൂടിയാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. കേരളമാകെ കനത്ത മഴ പെയ്യുന്ന ഘട്ടത്തിലാണ് ചിത്രം വലിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ ദിനം 5.70 കോടി രൂപ ടര്‍ബോ നേടുമെന്നാണ് ഇന്‍ഡസ്ട്രി ടാക്കറായ സാക്നില്‍ക്ക്. കോം റിപ്പോര്‍ട്ട്. ഇത് ആദ്യദിനത്തിലെ എസ്റ്റിമേറ്റുകള്‍ മാത്രമാണ്. അന്തിമ കണക്കുകളില്‍ മാറ്റം വരാം. ഈ വര്‍ഷത്തെ മൂന്നാമത്തെ മികച്ച ഓപ്പണിംഗാണിത്. സോളോ റിലീസായത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.
മലൈക്കോട്ടെ വാലിബനാണ് ഈ വര്‍ഷം ആദ്യ ദിനത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. 5.85 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്ത് പൃഥ്വിരാജിന്റെ ആടുജീവിതമാണ്. 5.83 കോടിയാണ് ആടുജീവിതം നേടിയതെന്ന് ഐഎംഡിബി ഡാറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള ബോക്സോഫീസില്‍ ഈ വര്‍ഷം അഞ്ച് കോടിയിലേറെ നേടുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഗുരുവായൂര്‍ അമ്ബലനടയില്‍ 3.65 കോടിയുമായി നാലാം സ്ഥാനത്തേക്ക് വീണു. ആവേശം 3.50 കോടി നേടി. മഞ്ഞുമ്മല്‍ ബോയ്സ് 3.35 കോടി, എബ്രഹാം ഓസ്ലര് 3.10 കോടി, ഭ്രമയുഗം 3.05 കോടി, വര്‍ഷങ്ങള്‍ക്ക് ശേഷം 3 കോടി, മലയാളി ഫ്രം ഇന്ത്യ 2.53 കോടി എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ ചിത്രങ്ങളുടെ ഓപ്പണിംഗ്. അതേസമയം ടര്‍ബോയ്ക്ക് 48.53 ശതമാനമായിരുന്നു വ്യാഴാഴ്ച്ചത്തെ ഒക്ക്യുപ്പെന്‍സി.
രാത്രി ഷോകളില്‍ 54.53 ശതമാനമായിരുന്നു കേരളത്തില്‍ ഒന്നാകെ ചിത്രത്തിന്റെ ഒക്ക്യുപ്പെന്‍സി. കൊച്ചി, കോഴിക്കോട്, കൊല്ലം, എന്നീ ജില്ലകളിലാണ് കൂടുതല്‍ ഒക്ക്യുപ്പെന്സിയുള്ളത്. ചിത്രം മറ്റ് ഭാഷകളെ മുന്നില്‍ കണ്ട് വിവിധ ഇന്ഡസ്ട്രികളില് നിന്നുള്ള താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്നഡയില്‍ നിന്ന് രാജ് ബി ഷെട്ടി, തെലുങ്കില്‍ നിന്ന് സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്.