Latest Malayalam News - മലയാളം വാർത്തകൾ

ഓപ്പറേഷൻ ആ​ഗ് – കൊല്ലം റൂറൽ ജില്ലയിൽ ഇന്ന് 21 പേർ അറസ്റ്റിൽ

KERALA NEWS TODAY KOLLAM:കൊട്ടാരക്കര: ഗുണ്ടകളെ പിടികൂടുന്നതിനും അമർച്ച ചെയ്യുന്നതിനുമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന ഓപറേഷൻ ആഗ് സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസിന്റെ നിര്‍ദേശപ്രകാരം വ്യാപക പരിശോധന. 22.05.2024 ൽ നടന്ന റെയ്ഡിന്റെ ഭാഗമായി 7 പേരെ കരുതൽ തടങ്കലിലും, അതി​ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരാളേയും, ജാമ്യമില്ല വാറണ്ട് കേസ്സുകളിൽ 9 പേരെയും വാറണ്ട് കേസ്സുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 3 പേരെയും ക്രൈം കേസുകളിൽ ഉൾപ്പെട്ടത്തിനു ശേഷം ഒളിവിൽ പോയിരുന്ന ഒരാളെയും ഉൾപ്പെടെ ആകെ 21 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. വരും ദിവസങ്ങളിലും ഓപറേഷൻ ആഗിന്റെ ഭാഗമായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.