KERALA NEWS TODAY KOTTARAKARA:കൊട്ടാരക്കര: ചിറയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനിൽ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തൻവീട്ടിൽ ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. കൊല്ലത്ത് ഫയർ ആൻഡ് സേഫ്‌റ്റി വിദ്യാർഥി ആയിരുന്നു ശ്രീജിത്ത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്.സുഹ്യത്ത് വിഷ്ണുവിനൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ഇരുവരും. കുളത്തിലിറങ്ങിയെങ്കിലും നീന്തൽ ആറിയാത്തതിനാൽ വിഷ്ണു തിരികെ കയറി. എന്നാൽ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.നിർമാണ കരാറുകാരൻ ശ്രീകുമാറിന്റെയും ജയയുടെയും മകനാണ് ശ്രീജിത്ത്. സഹോദരി: ശ്രീലക്ഷ്മി. നിർമാണ തൊഴിലാളി മുരുകന്റെയും തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയുടെയും മകനാണ് ആകാശ്. സഹോദരി: അർച്ചന. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
