ഓൺലൈൻ തട്ടിപ്പുകാർ ദിനംപ്രതി തട്ടിപ്പിന്റെ പുതിയ രൂപങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ നിരവധി സാധാരണക്കാരാണ് തട്ടിപ്പിനിരയായി കൊണ്ടിരിക്കുന്നത്. റിലയൻസ് കമ്പനിയുടെ സ്റ്റാഫ് എന്ന വ്യാജേന കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന വ്യാജേന കണ്ണൂർ സ്വദേശിയിൽ നിന്ന് 12,45,925 രൂപയാണ് തട്ടിയെടുത്തത്. കമ്പനിയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇമെയിൽ വഴിയാണ് അജ്ഞാതൻ ബന്ധപ്പെട്ടത്. സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സോഫ്റ്റ് ഡ്രിങ്ക് ബ്രാകകൊണ്ടേ. ഡിന്റെ ഡീലർഷിപ്പിനാണ് ഇദ്ദേഹം കമ്പനിയെ ബന്ധപ്പെട്ടത്. മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5,200 രൂപ നഷ്ടപ്പെട്ടു. 17,231 രൂപയുടെ പർച്ചേസിന് 5,200 രൂപ അഡ്വാൻസും ബാക്കി തുക ക്യാഷ് ഓൺ ഡെലിവറിയായും നൽകിയാൽ മതിയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.