ആലുവ കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയാണ് കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറാജ്, സനീർ, ഫൈസൽ ബാബു, കബീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പഞ്ചായത്ത് മുന്‍ അംഗമായ സുലൈമാനെ അക്രമികള്‍ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയ്ക്കു പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമികളെ പിടികൂടിയത്.