KERALA NEWS TODAY KOZHIKODE:എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
പതിനഞ്ച് വയസ് പ്രായമേ ഉള്ളൂ എന്ന് പെൺകുട്ടി തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്. യുവാവും പെൺകുട്ടിയും കുടുംബമായി വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ്.