KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം കിളിമാനൂരിൽ വയോധികയെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പോളച്ചിറ സ്വദേശിനി സുമതി (80) ആണ് മരിച്ചത്.
റിട്ടേർഡ് അധ്യാപിക ആണ്. വീടിന് സമീപത്തു നിന്നും 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വയോധികയെ മരിച്ച നിലയിൽ കാണ്ടെത്തിയത്. മൃതദ്ദേഹം കിടക്കുന്ന പുരയിടത്തിന് സമീപം
വയോധികയുടെ പുരയിടമാണ്.ഒരേക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ അടി കാട് പൂർണമായും കത്തിയ നിലയിലായിരുന്നു.ഉച്ചക്ക് 2.30 മണിയോടെ റബ്ബർ തോട്ടത്തിൽ തീ പടർന്നത് സമീപവാസികൾ കാണുകയും
തീ കെടുത്തുകയും ചെയ്തിരുന്നു.വൈകിട്ട് 5.30 മണിയോടെ വയോധികയുടെ വീട്ടിൽ പൊങ്കാല പ്രസാദം നൽകാൻ സമീപവാസിയെത്തി വിളിച്ചിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കത്തി
കരിഞ്ഞ നിലയിൽ റബ്ബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദ്ദേഹം കിടന്നത് ഉച്ചയ്ക്ക് തീ കെടുത്താൻ എത്തിയവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാവിലെ വയോധിക പുരയിടത്തിൽ നിൽക്കുന്നത് സമീപവാസികൾ കണ്ടിരുന്നതായി പറയുന്നു.
കിളിമാനൂർ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി.