Latest Malayalam News - മലയാളം വാർത്തകൾ

ഉത്രാളിക്കാവ് പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം

KERALA NEWS TODAY THRISSURR : തൃശൂ‍ർ: പൂരങ്ങളിൽവെച്ച് പുകഴ്പെറ്റ പൂരമാണ് ഉത്രാളിക്കാവ് പൂരം. പ്രൗഢമായ പാരമ്പര്യത്തിൻ്റെ തുട‍ർച്ചയെയും കാലാനുസൃതമായ മാറ്റങ്ങളെയും സമന്വയിപ്പിച്ചു

തട്ടകത്തമ്മയുടെ തിരുമുറ്റത്ത് ഗാംഭീര്യമാ‍ർന്ന ദൃശ്യ – ശ്രവ്യ വിസ്മയം തീ‍ർക്കാൻ ദേശങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. തൃശൂ‍ർ ജില്ലയിലെ വ‍ടക്കാഞ്ചേരിക്കടുത്തുള്ള അകമലയിൽ സ്ഥിതിചെയ്യുന്ന ശ്രീരുധിരമഹാകാളിക്കാവിലെ

(ഉത്രാളിക്കാവ്) പ്രസിദ്ധമായ ഉത്സവമാണ് ഉത്രാളിക്കാവ് പൂരം. ഈ വ‍ർഷത്തെ ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27നാണ്. ഉത്രാളിക്കാവ് പൂരം ആസ്വദിക്കാൻ ക്ഷേത്രത്തിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് നോക്കാം.

തൃശൂ‍ർ ജില്ലയിലെ വടക്കാഞ്ചേരിക്കും പാലക്കാട് ജില്ലയിലെ ഷൊർണൂരിനും ഇടയിലാണ് ഉത്രാളിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Leave A Reply

Your email address will not be published.