Latest Malayalam News - മലയാളം വാർത്തകൾ

ഭരണ തലവന് പോലും കേരളത്തിൽ രക്ഷയില്ല, മുഖ്യമന്ത്രി മൗനം പാലിക്കുന്നു’; കുമ്മനം രാജശേഖരൻ

KERALA NEWS TODAY KOLLAM:കൊല്ലത്ത് ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. കേരളത്തിൽ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനം. നീതി തേടി ​ഗവർണർ നിലവിളിക്കുന്നു. ഗവർണർക്ക് പോലും കേരളത്തിൽ രക്ഷയില്ലെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.ഗവർണർക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ. ഗവർണറുടെ യാത്രാ പരിപാടികൾ ചോരുന്നു. അദ്ദേഹത്തിന് പൊലീസിൽ നിന്ന് നീതിയും സുരക്ഷയും സഹായവും സംരക്ഷണവും ലഭിക്കുന്നില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഗവർണറെ ആക്രമിക്കാൻ മുഖ്യമന്ത്രി തൻ്റെ അണികളെ തെരുവിലേക്കയക്കുന്നുവെന്നും കുമ്മനം രാജശേഖരൻ.

ഗവർണർ ഉന്നയിക്കുന്ന മൗലികമായ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും ഉത്തരം നൽകാതെ അവ പരിഹരിക്കാതെ, സ്വന്തം അണികളെ ഇറക്കി അദ്ദേഹത്തെ നേടിയെടുക്കുകയാണ് മുഖ്യമന്ത്രി. ഈ രീതിയിലാണോ ഗവർണറെ നേരിടേണ്ടത്? പൊലീസ് എന്തുകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നില്ല? ജനാധിപത്യത്തെ കൊല്ലുകയാണ്. ഭരണ തലവന് പോലും കേരളത്തിൽ രക്ഷയില്ല. കേരളത്തിലെ പരിതാപകരമായ ക്രമസമാധാന നിലയുടെ നേർക്കാഴ്ചയാണ് ഈ അക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.