NATIONAL NEWS NEWDELHI:ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 22ന് നടക്കുമ്പോൾ രാജ്യത്തെമ്പാടും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പകുതി ദിവസം അവധി നൽകിയിരിക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഈ ആനുകൂല്യം ലഭ്യമല്ല. എങ്കിലും ചില സംസ്ഥാനങ്ങൾ രാമക്ഷേത്ര ഉദ്ഘാടനത്തിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഉത്തർപ്രദേശ് സംസ്ഥാനത്ത് സ്കൂളുകൾ ഉച്ചവരെ അവധിയായിരിക്കും. ഉച്ചയോടെയാണ് അയോധ്യയിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. കേന്ദ്ര സര്ക്കാരിനൊപ്പം ഉത്തർപ്രദേശ് സർക്കാരും അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെ ചരിത്രപ്രാധാന്യമുള്ള ഒന്നായാണ് കാണുന്നത്.ഛത്തീസ്ഗഢിലും ജനുവരി 22ന് സ്കൂളുകൾക്ക് അവധിയാണ്. ദിവസം മുഴുവനും അവധി ലഭിക്കും. അവധി പ്രഖ്യാപനത്തിനൊപ്പം മറ്റൊരു ഓഫർ കൂടി സർക്കാർ വെക്കുന്നുണ്ട്. അയോധ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. വർഷത്തിൽ ചില ദിവസങ്ങളിൽ അയോധ്യയിലേക്ക് സൗജന്യമായി തീർത്ഥാടകരെ കൊണ്ടുപോകാൻ ഒരു ട്രെയിൻ ഏർപ്പാടാക്കുന്ന പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വർഷാവർഷം 20,000 ആളുകളെയെങ്കിലും സൗജന്യമായി അയോധ്യയിലെത്തിക്കാനാണ് പരിപാടി.22ന് ഛത്തീസ്ഗഢിൽ ഡ്രൈ ഡേ ആണ്. മദ്യം വാങ്ങാൻ കിട്ടില്ല.ബിജെപി ഭരിക്കുന്ന ഗോവയിലും മുഖ്യമന്ത്രി പ്രമോദ് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയിലേക്ക് ഗോവയിൽ നിന്ന് ഒരു പ്രത്യേക ട്രെയിൻ പുറപ്പെടുന്നുണ്ട്. ഈ ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാനയിലും ജനുവരി 22ന് അവധിയാണ്. അന്നേദിവസം മദ്യ വിൽപ്പനയും തടഞ്ഞിട്ടുണ്ട്.
