KOTTARAKKARA NEWS – കൊട്ടാരക്കര : കൊല്ലം റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് ആയൂർ ,ഇളമാട് ,തൊട്ടശ്ശേരി,
ചരുവിള വീട്ടിൽ വർഗ്ഗീസ് മകൻ ആൽബിൻ വി.എസ് (23) നെ യാണ് ഇന്ന് പുലർച്ചെ 4.205 കിലോ കഞ്ചാവുമായി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.
വിശാഖപട്ടണത്ത് നിന്നും ട്രെയിൻ മാർഗം കോട്ടയത്ത് എത്തി അവിടെനിന്നും KSRTC ബസിൽ കൊട്ടാരക്കരയിൽ എത്തിയപ്പോഴാണ് പിടികൂടിയത്.
ട്രാവൽ ബാഗിൽ രണ്ട് പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കൊട്ടാരക്കര DYSP G.D.വിജയകുമാറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര CI പ്രശാന്ത് വി.എസ്,
പൂയപ്പള്ളി CI ബിജു, ചടയമംഗലം CI സുനീഷ്, ഡാൻസാഫ് ടീം SI ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക്,
സി പി ഒ മാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ളീറ്റസ്,
കൊട്ടാരക്കര SI പ്രദീപ്,GSI രാജൻ, GSI സാബു, GASI സജീവ് CPO അഭിജിത്ത് ബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ ഡാൻസാഫ് ടീം കഴിഞ്ഞ രണ്ടു ആഴ്ചയ്ക്കിടയിൽ പിടിക്കുന്ന ഏഴാമത്തെ കേസാണിത് .
തുടർന്നും ഇത്തരത്തിൽ ലഹരിമാഫിയക്കതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.