WEATHER NEWS THIRUVANATHAPURAM :തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ നാല് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. കൊല്ലത്ത് സ്കൂൾ കലോത്സവ നഗരിയിലുൾപ്പെടെ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയെത്തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച (10.01.2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഇന്നലെ രാത്രി കൊല്ലം, പത്തനംതിട്ട, കോട്ടയം ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു മഴ ലഭിച്ചത്.