Latest Malayalam News - മലയാളം വാർത്തകൾ

ജെഎന്‍.1 കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു; രോഗികളില്‍ 90 ശതമാനവും കേരളത്തില്‍

NATIONAL NEWSഇന്ത്യയില്‍ കോവിഡിന്‌റെ പുതിയ ഉപവകഭേദം ജെഎന്‍.1 കണ്ടെത്തി മൂന്നാഴ്ച പിന്നിടുമ്പോഴേക്കും കേസുകളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. INSACOG വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ജെഎന്‍.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ 90ശതമാനത്തോളവും കേരളത്തിലാണ്. ഇതുവരെ 78 കേസുകളാണ് ജെഎന്‍.1ന്‌റേതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നില്‍ ഗുജറാത്താണ്. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന തുടങ്ങിയസ്ഥലങ്ങളിലും പുതിയ വകഭേദം കാരണമുള്ള കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതില്‍ത്തന്നെ 141 ജെഎന്‍.1 കേസുകളും റിപ്പോര്‍ട്ട് ചെയ്തതാകട്ടെ ഡിസംബറിലും. നവംബറില്‍ ജെഎന്‍.1ന്‌റേതായി 16 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.