Latest Malayalam News - മലയാളം വാർത്തകൾ

റാന്നിയിൽ എട്ടാം ക്ലാസുകാരി വാടകവീട്ടിൽ മരിച്ച നിലയിൽ

KERALA NEWS TODAY – റാന്നി : എട്ടാം ക്ലാസ് വിദ്യാർഥിനിയെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണി‌ന്റെ മകൾ ആഷ്മി ജോൺസണെയാണ് (അച്ചു–12) മരിച്ച നിലയിൽ കണ്ടത്.
കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാർഥിനിയാണ്.

ഇന്ന് രാവിലെ 11 മണിക്കു ശേഷമാണു സംഭവം.
ജോൺസൺ ഒരു വർ‌ഷം മുൻപ് തടി ദേഹത്തു വീണു മരിച്ചതാണ്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ആഷ്മി വാടക വീട്ടിൽ കഴിയുന്നത്.
മുത്തച്ഛൻ രോഗം ബാധിച്ചു കിടപ്പിലാണ്. മുത്തശ്ശി പണിക്കു പോയിരുന്നു.
11 മണിയോടെ ഷൈലജ റാന്നിക്കു പോയിരുന്നു. പാചക വാതകമെടുക്കുന്നതിന് ബുക്ക് മകളെ ഏൽപ്പിച്ചിട്ടാണ് ഇവർ പോയത്.

10 വയസ്സുള്ള സഹോദരൻ വാടക വീടിന്റെ ഉടമയുടെ സമീപത്തുള്ള വീട്ടിൽ നിൽക്കുന്നതിനിടെ ഷൈലജ ഈ വീട്ടിലേക്കു ഫോണിൽ ബന്ധപ്പെട്ടിരുന്നു.
സിലിണ്ടറുമായി ഗ്യാസ് ഏജൻസിയിൽ നിന്ന് ആളുവരുമെന്നു പറയാനാണ് വിളിച്ചത്.
ഷൈലജ ലൈനിൽ തന്നെ തുടരുന്നതിനിടെ സഹോദരൻ ഫോണുമായി ആഷ്മിയെ തേടിയെത്തിയെങ്കിലും മുറി അടച്ചിട്ടിരിക്കുകയായിരുന്നു.
ജനലിൽ കൂടി നോക്കിയപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്.

Leave A Reply

Your email address will not be published.