POLITICAL NEWS THIRUVANANTHAPURAM:നവകേരള സദസ്സിനെരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കം നടക്കുന്നതായി ആരോപിച്ച് കെപിസിസി ഡിജിപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറ് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസിലേക്കുള്ള മാർച്ച് അക്രമാസക്തം. പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറ്. അക്രമം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ. നവകേരള സദസിന്റെ ഫ്ളക്സുകൾ പ്രവർത്തകർ തകർത്തു.