Latest Malayalam News - മലയാളം വാർത്തകൾ

തമിഴ്നാട്ടിൽ കനത്ത മഴ; ചെന്നൈ ന​​ഗരത്തിൽ റെഡ് അലേർട്ട്

WEATHER NEWS TAMILNADU:ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാടിന്റെ തീരമേഖലയിൽ ശക്തമായ കാറ്റും മഴയും.
ശക്തമായ മഴയിൽ ചെന്നൈ നഗരത്തിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിൽ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.മുൻകരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള നാല് ജില്ലകളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉൾപ്പടെ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു . റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ അർദ്ധരാത്രി മുതൽ ചെന്നൈ നഗരത്തിൽ അടക്കം ശക്തമായ മഴയാണ് പെയ്യുന്നത്.ഇന്ന് രാവിലെ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചിലപ്പോൾ 100 കിലോമീറ്റർ വരെയും ശക്തിയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച ഉച്ചയോടെ ഇതിന് ശക്തികൂടാനും സാധ്യതയുണെന്നാണ് റിപ്പോർട്ട്.കാറ്റിന്റെ പശ്ചാത്തലത്തിൽ 12 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ മേഖല റെയിൽവേ അറിയിച്ചു. കേരളത്തിൽ നിന്നുള്ള എറണാകുളം ടാറ്റാ നഗർ ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.വന്ദേഭാരത് അടക്കം ആറ് ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി .ചുഴലിക്കാറ്റ് ഭീഷണിയിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തുകയുമുണ്ടായി

Leave A Reply

Your email address will not be published.