KERALA NEWS TODAY KOZHIKKODE:കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് ഭീഷണി ത്ത്. സർക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയിൽ പ്രവേശിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും.
നാദാപുരം മണ്ഡലത്തിലെ പരിപാടി രാവിലെ 11 മണിക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 3 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകിട്ട് 4.30 ന് മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും.