Latest Malayalam News - മലയാളം വാർത്തകൾ

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

KERALA NEWS TODAY – മേപ്പാടി: വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് മരിച്ചത്.
രാവിലെ ജോലിക്കു പോകുന്ന വഴിയിൽ കുഞ്ഞവറാനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഏലത്തോട്ടങ്ങൾ ധാരളമുള്ള സ്ഥലമാണ് ഇത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണ് എളമ്പലേരി.
രാവിലെ ഏഴ് മണിക്കും 7.30-നും ഇടയിൽ ജോലിക്ക് പോകുന്നതിനിടെയാണ് വഴിയോരത്തുവെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. ട്രാൻസ്ഫോർമറിനടുത്തുവെച്ച് ആന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Leave A Reply

Your email address will not be published.