
KOLLAM LOCAL NEWS:അഡ്വ ബാബു ശങ്കർ ഇന്ന് അഡീഷണൽ മുൻസിഫ് കോടതിയിൽ കുഴഞ്ഞ് വീഴുകയുണ്ടായി. കൊട്ടാരക്കര ബാറിലെ അഡ്വ അജി, കൊല്ലം ബാറിലെ അഡ്വ സുനിൽ നാരായണൻ , അഡ്വ എസ്.എസ്. ഗണേശ് എന്നിവർ സന്ദർഭോചിതമായി CPR നൽകിയതാണ് ജീവൻ രക്ഷയായത്. ബാബു ശങ്കറിന്റെ രണ്ടാം ജന്മമാണിത്. ഉടൻ തന്നെ വാഹനവുമായെത്തിയ അഡ്വ എ.കെ. മനോജ്, അഡ്വ ജയന്തകുമാർ, അഡ്വ എസ്.ഡി. ഉണ്ണികൃഷ്ണൻ സഹായത്തിനെത്തിയ അഭിഭാഷകർ, ആശുപത്രിയിൽ ബന്ധുക്കളെക്കാൾ മുന്നേ എത്തിയ അഭിഭാഷകർ എന്നിവരോട് ഹൃദയപൂർവ്വമായ നന്ദി.
ബാബുവിന്റെ എക്കോ പരിശോധന കഴിഞ്ഞു. സി.റ്റി. സ്കാനും നടത്തി. അപകടനില തരണം ചെയ്തു. ഇപ്പോൾ സംസാരിക്കുന്നുണ്ട്.