KERALANEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയുടെ വ്യാപന തോത് ഉയരുന്നതായി ആരോഗ്യവിദഗ്ധര്‍. തിരുവനന്തപുരത്ത് ഒരു ഡെങ്കു മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. പ്രായമാകത്തവരിലും മറ്റ് രോഗങ്ങളില്ലാത്തവരിലും പോലും അപകടകരമാകാം എന്നതിനാൽ ഡെങ്കുവിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.സെപ്റ്റംബറിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 1697 സെങ്കു കേസുകളാണ്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, ആറ് മരണവുമാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. പനി ബാധിച്ചുള്ള മരണം കൂടി. അഞ്ച് പേർ ഡെങ്കുപ്പനി ബാധിച്ചും, 12 പേർ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡെങ്കു ബാധിച്ച് 27കാരി മരിച്ചിരുന്നു. അതിന് മുമ്പ് ആറ് വയസുകാരിയുടെയും 27കാരന്റെയും മരണം റിപ്പോർട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിനിടെ മൂന്ന് മരണമാണ് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പനി കണക്ക് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.