Latest Malayalam News - മലയാളം വാർത്തകൾ

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയടക്കം ആറിടങ്ങളില്‍ ഇ.ഡി റെയ്ഡ്

NATIONAL NEWS-ജയ്പുര്‍ : തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് റെയ്ഡ്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസിലാണ് ഇ.ഡി. റെയ്ഡ്. കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയില്‍നിന്നുള്ള സ്ഥാനാര്‍ഥി ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.
ഇതടക്കം ആറുസ്ഥലങ്ങളിലാണ് റെയ്ഡ്.

മുന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്.
ലക്ഷ്മണ്‍ഗഡില്‍നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. ഇത്തവണയും അവിടെ മത്സരിക്കുന്നുണ്ട്.
ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാരിയയെയാണ് നേരിടുന്നത്.

ജയ്പുരിലും സിര്‍കാറിലുമാണ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞയാഴ്ചയും കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇതേ കേസില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. അന്ന് 12 ലക്ഷം രൂപയോളം പിടിച്ചെടുത്തിരുന്നു.

Leave A Reply

Your email address will not be published.