POLITICAL NEWS MADHY PRADESH:മധ്യപ്രദേശ് ഗതാഗത, റവന്യൂ മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുത്തു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന പരസ്യ പ്രഖ്യാപനത്തിന്റ പേരിലാണ് നടപടി. കോണ്‍ഗ്രസിന്റ പരാതിയില്‍ സുര്‍ഖി നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.അതേ സമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസിലും ബിജെപിയിലും, ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയാണ്. പ്രശ്‌നപരിഹാരത്തിനായി രണ്ടു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വം ഇടപെട്ടിട്ടുണ്ട്. ഇന്നലെ ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഹുസൂരില്‍ കമല്‍നാഥ് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ കമല്‍നാഥിന്റെ തന്നെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു.നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍ നടക്കും.