Latest Malayalam News - മലയാളം വാർത്തകൾ

മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

ACCIDENT NEWS MAHARASHTRA :മഹാരാഷ്ട്രയിൽ പരിശീലന വിമാനം ഇടിച്ചിറക്കി. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ. റെഡ് ബോർഡ് അക്കാദമിയുടെ വിമാനമാകേണ്ട ഭാരമതി എയർ ഫീൽഡ്‌സിന് സമീപമാണ് ഇടിച്ചിറക്കിയത്. സംഭവത്തിൽ അനേഷണം ആരംഭിച്ച് ഡിജിസിഎ.ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് വിമാനം തകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

Leave A Reply

Your email address will not be published.