
POLITICAL NEWS THIRUVANATHAPURAM തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുത്ത മൂവായിരം പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് മൂന്നാം പ്രതി. കന്റോമെന്റ്റ് പോലീസാണ് കേസെടുത്തത്. വഴി തടസ്സ പ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള നേതാക്കളും കേസിൽ പ്രതികളാണ്. സർക്കാർ അല്ല ഇത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് വളഞ്ഞത്.