Latest Malayalam News - മലയാളം വാർത്തകൾ

2047-നുമുമ്പ് അരിവാൾരോഗനിർമാർജനം, രോഗബാധിതരെ കണ്ടെത്താൻ ആശാപ്രവർത്തകർ

NATIONAL NEWS-ന്യൂഡൽഹി : അരിവാൾരോഗബാധിതരെ പരിശോധനയ്ക്കെത്തിച്ച് രോഗനിർണയം നേരത്തേയാക്കാനും അരിവാൾകോശ കാർഡുകൾ വിതരണം ചെയ്യാനും ആശ, ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാൻ ആരോഗ്യമന്ത്രാലയം.
2047-നുമുമ്പ് അരിവാൾരോഗം രാജ്യത്തുനിന്ന് നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
‌‌സാധാരണയായി ആദിവാസി ജനവിഭാഗങ്ങൾക്കിടയിലാണ് രോഗം കണ്ടുവരാറുള്ളതെങ്കിലും രോഗസാധ്യതാപ്രദേശങ്ങളിലെ 40 വയസ്സുവരെയുള്ള ഏഴുകോടി ജനങ്ങളെ പരിശോധനകൾക്ക് വിധേയമാക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു.

വിവാഹത്തിന് മുമ്പുള്ളതും ഗർഭധാരണത്തിനു മുമ്പുള്ളതുമായ ജനിതക കൗൺസിലിങ്ങും സമഗ്ര പരിചരണവും വിദഗ്‌ധർ നിർദേശിക്കുന്നു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ (എ.ബി.-എച്ച്.ഡബ്ല്യു.സി.) മുഖേനയും കമ്യൂണിറ്റിയിൽ സ്ക്രീനിങ് ക്യാമ്പുകളിലൂടെയും ഫെസിലിറ്റിതലത്തിലും സ്ക്രീനിങ് നടത്തും. ഇതിനായി ആശാപ്രവർത്തകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശോധനയ്ക്ക് ഒരുരോഗിയെ എത്തിച്ചാൽ 20 രൂപ നൽകും.കേരളത്തില്‍ വയനാട്ടിലും, അട്ടപ്പാടിയിലും താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.