NATIONAL NEWS-മധുര : തമിഴ്നാട്ടിൽ എസ്ഐക്കും ഭാര്യക്കുമെതിരെ കേസ്.
വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് ഇവർ സമ്പാദിച്ചു എന്ന് ആരോപിച്ചാണ് കേസ്.
നാലുവർഷത്തിനുള്ളിൽ ഇവർ സമ്പാദിച്ചത് 1.27 കോടിയുടെ സ്വത്ത്. വിജിലൻസ് ആൻഡ് കറപ്ഷൻ ഡയറക്ടറേറ്റ് ആണ് ഇവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മധുരയിലെ മട്ടുത്താവണി ടി എം നഗർ സ്വദേശികളായ എസ് തെന്നരശുവിനും ഭാര്യ കവിതയ്ക്കും എതിരെയാണ് അനധികൃത സ്വത്ത് സമ്പാദിച്ച ആരോപിച്ച് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേരിൽ കണക്കിൽ പെടാത്ത സ്വത്തുക്കൾ ഉണ്ടന്ന് വിജിലൻസിനെ സൂചന ലഭിച്ചിട്ടുണ്ട്.തുടക്കത്തിൽ ഇവരുടെ കൈവശം 20.70 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഉണ്ടായിരുന്നത്.എന്നാൽ മാർച്ച് 2020 ആയപ്പോഴേക്കും ഇത് 2.26 കോടിയായി ഉയർന്നു. മധുര,ശിവഗംഗ എന്നീ ജില്ലകളിലായി അദ്ദേഹത്തിന്റെ പേരിൽ നിരവധി സ്വത്തുകളുണ്ട് ചുരുങ്ങിയ കാലയളവിൽ 1.27 കോടിയുടെ സ്വത്തു ഇദ്ദേഹവും കുടുംബവും സമ്പാദിച്ചു എന്ന വിജിലൻസ് വ്യത്തങ്ങൾ അറിയിച്ചു. 2000 തിലാണ് ഇദ്ദേഹം സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത് 2013 അദ്ദേഹത്തിന് ഇൻസ്പെക്ടറൈയി സ്ഥാനക്കേറ്റം കിട്ടിയെങ്കിലും,2014 വീണ്ടും ഇദ്ദേഹത്തെ സബ് ഇൻസ്പെക്ടറായി തരം താഴ്ത്തിയിരുന്നു.