Latest Malayalam News - മലയാളം വാർത്തകൾ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

NATIONAL NEWS-ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും.
വെെകുന്നേരം അഞ്ചുമണിക്ക് ഡൽഹിയിൽ വെച്ചുനടക്കുന്ന വാർത്താസമ്മേളനത്തിൽ വെച്ചായിരിക്കും പ്രഖ്യാപനം.
പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് ജൂറി യോ​ഗം ചേരും.

പുരസ്കാര പട്ടികയിൽ നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ എന്നീ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ. നായാട്ടിലെ അഭിനയത്തിന് മികച്ച നടനാകാനുള്ള മത്സരത്തിൽ ജോജു ജോർജ് ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ‘റോക്കട്രി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും വിവേക് അ​ഗ്നിഹോത്രി ഒരുക്കിയ കശ്മീർ ഫയൽസിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനാവാൻ മത്സരിക്കുന്നുണ്ട്.

ഓസ്കർ നേടിയ രാജമൗലിയുടെ ‘ആർ.ആർ.ആർ’ മത്സരരം​ഗത്തുണ്ട്. ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ലഭിക്കാൻ സാധ്യതയേറെയാണ്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലെെവിയിലൂടെ കങ്കണ റണൗട്ടും തമ്മിലാണ് മത്സരമെന്നാണ് വിവരങ്ങൾ. ഇവർക്ക് പുറമേ രേവതിയും മികച്ച നടിക്കുവേണ്ടി മത്സരിക്കുന്നു.

Leave A Reply

Your email address will not be published.