Kerala News Today-മലപ്പുറം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
പുതുപ്പള്ളി കോണ്‍ഗ്രസിൻ്റെ മണ്ഡലമാണ്. കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ലീഗ് പരിശ്രമിക്കും.
പുതുപ്പള്ളിയിൽ സിപിഎമ്മും ബിജെപിയും മത്സരിക്കരുതെന്ന സുധാകരന്‍റെ നിർദേശത്തിൽ തെറ്റില്ലെന്നും അതിൽ തീരുമാനം എടുക്കേണ്ടത് അതാത് പാർട്ടികളാണെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ സിപിഎമ്മിനെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ടെന്നും സലാം വ്യക്തമാക്കി.
എല്ലാ മത സംഘടനകളും സെമിനാറിൽ പങ്കെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Kerala News Today