Latest Malayalam News - മലയാളം വാർത്തകൾ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ഇ പി ജയരാജന്‍

KERALA NEWS TODAY – തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നേരിടാൻ സിപിഎം തയാറെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
പുതുപ്പള്ളി അടക്കം എവിടെയും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ജയരാജൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യും.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിലാണ് ചെയ്യുകയെന്നും ഇ പി ജയരാജൻ പറഞ്ഞു.

മണിപ്പൂർ കലാപത്തിൽ കേരളത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും ഇടത് മുന്നണി തീരുമാനിച്ചു.
എല്ലാ മണ്ഡലങ്ങളിലും ഈ മാസം 27 ന് പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലെയും യോഗത്തിൽ 1000 പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് വിശദീകരിച്ചു.

ഇന്ത്യയെ നാണം കെടുത്തുന്നതാണ് മണിപ്പൂർ കലാപം. മണിപ്പൂരിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ ഇടത് മുന്നണി സേവ് മണിപ്പൂർ ക്യാമ്പെയ്ൻ സംഘടിപ്പിക്കും.
രാവിലെ പത്ത് മുതൽ രണ്ട് മണി വരെയാണ് പ്രതിഷേധ യോഗം നടത്തുക. ഓരോ മണ്ഡലത്തിലെയും യോഗത്തിൽ പരമാവധി 1000 പേരെ അണിനിരത്താനാണ് ഇടത് മുന്നണി തീരുമാനമെന്നും ജയരാജൻ വിശദീകരിച്ചു.

 

Leave A Reply

Your email address will not be published.