Kerala News Today-കോട്ടയം: നടന് വിനായകനെതിരെ കേസെടുക്കരുതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍.
പരാമര്‍ശം ശ്രദ്ധിച്ചുപോലുമില്ല. ഇത്തരം പരാമര്‍ശങ്ങളില്‍ എൻ്റെ പിതാവിൻ്റെ നിലപാട് തന്നെയാണ് എനിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപത്തില്‍ വിനായകനെതിരെ കേസെടുത്തിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകൻ്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ്’ ലൈവിലെത്തി വിനായകന് പറഞ്ഞത്. വിനായകൻ്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടു.
ഇതിനു പിന്നാലെ, എറണാകുളം നോര്‍ത്ത് പോലീസ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം ഡിസിസി ഉള്‍പ്പെടെ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. അതിനിടെ വിനായകൻ്റെ വീടിനുനേരെ ഇന്നലെ ആക്രമണവുമുണ്ടായി.
Kerala News Today