Kerala News Today-മലപ്പുറം: മലപ്പുറം എടവണ്ണ സദാചാര ആക്രമണത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടുന്നു.
സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ, ഗഫൂർ തുവക്കാട്, കരീം മുണ്ടേങ്ങര, മുഹമ്മദാലി തൃക്കലങ്ങോട് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഒതായി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ജൂലായ് പതിമൂന്നിന് എടവണ്ണ ഓതായി സ്വദേശിനി, സഹോദരന്‍ എന്നിവര്‍ക്ക് നേരെ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. വണ്ടൂര്‍ കോ-ഓപ്പറേറ്റിവ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സഹോദരന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാന്റില്‍ എത്തി. ഇതിനിടെ ഒരാള്‍ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.
തുടര്‍ന്ന് സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ കുറച്ച് ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
Kerala News Today