Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നാലു വയസ്സുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റീജന്‍-സരിത ദമ്പതികളുടെ മകളായ റോസ്ലിയയെ തെരുവുനായ ആക്രമിച്ചത്.
കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതരമായി പരിക്കുപറ്റിയ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടിയെ രക്ഷിച്ചത്.
കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം തെരുവുനായ ചത്തിരുന്നു. തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ജഡം പുറത്തെടുത്ത് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ആ പരിശോധനയിലാണ് നായക്ക് പേ വിഷാബാധ സ്ഥിരീകരിച്ചത്.
Kerala News Today