Kerala News Today-തൃശ്ശൂര്‍: തൃശ്ശൂര്‍ പുന്നയൂർക്കുളം ചമ്മന്നൂരിൽ രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു.
പാലയ്ക്കൽ വീട്ടിൽ സനീഷ്– വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് വീടിനോടു ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണു മരിച്ചത്.
കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണത്. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala News Today