Kerala News Today-കൊച്ചി: പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയർന്ന രക്തസമ്മർദമുണ്ട്, ക്രിയാറ്റിൻ്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം വിലയിരുത്തി.
ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകാനാണ് തീരുമാനമെന്ന് കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.
Kerala News Today