Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്തെ സ്കൂളുകളില്‍ 6043 തസ്തികകള്‍ കൂടി

Kerala News Today-തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 6,043 തസ്തികള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭയുടെ അനുമതി.
ഇതില്‍ 5,944 എണ്ണം അധ്യാപക തസ്തികകളാണ്, 99 അനധ്യാപക തസ്തികകളും. 58 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവാണ് സര്‍ക്കാരിന് ഉണ്ടാകുക.
2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക.

സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും.
6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെഇആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.

 

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.