Kerala News Today-കാസർഗോഡ്: വ്യാജ രേഖ ചമച്ച് കരിന്തളം സർക്കാർ കോളേജിൽ ജോലി നേടിയ കേസിൽ കെ വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു.
മഹാരാജാസ് കോളേജിൻ്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം കോളജിൽ സമർപ്പിച്ചത്.
വിദ്യ ഏത് സമയത്ത് നീലേശ്വരം പോലീസിന് മുന്നിൽ ഹാജരാകുമെന്നതിൽ വ്യക്തത ഇല്ല.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നീട്ടി വയ്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ അസൗകര്യമുണ്ടെന്ന് വിദ്യ ഇതുവരെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.
മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Kerala News Today