Kerala News Today-തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പാര്‍ട്ടി ചങ്കു കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ജനാധിപത്യ കേരളം സുധാകരന് ഒപ്പമാണ്. കെട്ടിച്ചമച്ച കേസിൻ്റെ പേരില്‍ സുധാകരന്‍ നേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും മാറ്റില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍.
അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സർക്കാർ. നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്.
പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ?.
സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നിൽക്കില്ല. ഇത് സംബന്ധിച്ച് ചർച്ച പാർട്ടിയിൽ നടന്നിട്ടില്ല. നടക്കുന്നില്ല.
സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്‍റിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala News Today