Latest Malayalam News - മലയാളം വാർത്തകൾ

പ്രിയ വര്‍ഗീസിന് ആശ്വാസം; അയോഗ്യയെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Kerala News Today-കൊച്ചി: കണ്ണൂർ സർവകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.
യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.
അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്കറിയ പ്രതികരിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയാണ് ഏറെ വിവാദമായിരുന്നത്.
ഈ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപനപരിചയം ശരിയല്ല എന്നുകണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ്റെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ പ്രിയ വര്‍ഗീസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.

യുജിസി മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിൻ്റെ നിരീക്ഷണം.
എന്നാല്‍ അവധിയെടുക്കാതെയുള്ള ഗവേഷണ കാലഘട്ടം സര്‍വീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷന്‍ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയത്തിൻ്റെ ഭാഗമാണ് എന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.