Kerala News Today-കണ്ണൂർ: ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്ന കുട്ടിയാന ചരിഞ്ഞു.
ഒരാഴ്ച മുന്‍പാണ് തോട്ടത്തില്‍ വായയില്‍ പരുക്ക് പറ്റിയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തിയിരുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. അവശനിലയിൽ ആയതിനാൽ മയക്കു വെടിവെക്കാൻ സാധിച്ചിരുന്നില്ല. ആളുകളെ ഓടിക്കുന്നതിനാൽ പിടികൂടി ചികിത്സിക്കുവാനും കഴിഞ്ഞില്ല. ആറളം ഫാമിലെ നാലാം ബ്ലോക്കിലാണ് ആനക്കുട്ടിയെ കണ്ടത്.
Kerala News Today