National News-പട്‌ന: ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു.
ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ കാണികളിലൊരാൾ വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെ ഗായികയ്ക്ക് വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാനമേളയ്ക്കിടെ ചിലർ ആകാശത്തേക്ക് വെടിവെക്കുകയും ഇതിൽ ഇന്ന് ഗായികയുടെ കാലിൽ കൊള്ളുകയും ചെയ്തു. വെടിവച്ചവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
National News