Kerala News Today-തൃശ്ശൂർ: തൃശ്ശൂർ മാപ്രാണത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഓര്‍ഡിനറി ബസിന് പിന്നില്‍ ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്ക് ആണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു.
Kerala News Today