Latest Malayalam News - മലയാളം വാർത്തകൾ

കിൻഫ്ര പാർക്കിൽ തീപിടുത്തം: ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരത്തെ കിന്‍ഫ്ര മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷൻ്റെ മരുന്നു സംഭരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൻ്റെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്താണ്(32) മരിച്ചത്.

രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷമായി ഫയർ സർവ്വീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലർച്ചെയോടെ തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂർണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.