Latest Malayalam News - മലയാളം വാർത്തകൾ

ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിൽ തെങ്ങുവീവീണ് വിദ്യാർത്ഥി മരിച്ചു

Kerala News Today-കൽപറ്റ: വയനാട് കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശിയായ നന്ദു(19) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐടിഐ വിദ്യാർത്ഥിയാണ് നന്ദു. ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിൽ തെങ്ങ് വീഴുകയായിരുന്നു.

ഇന്നലെ വൈകീട്ട് വയനാട്ടിലെ കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. കൽപ്പറ്റ പുളിയാർ മല ഐടിഐക്ക് സമീപമാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്. വൻതോതിൽ കൃഷി നശിക്കുകയും കെട്ടിടങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.