Kerala News Today-പത്തനംതിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ജോർജുകുട്ടി എന്നയാളുടെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മരച്ചീനി കൃഷി ചെയ്യുന്ന പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ ആറോടെയായിരുന്നു സംഭവം. പുരയിടത്തിൽനിന്നും കുഞ്ഞിൻ്റെ കരച്ചിൽ കേട്ട സമീപവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സീനിയർ സിപിഒമാരായ ജോജോ ജോസഫ്, എൻ.സുനിൽ, സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala News Today