Kerala News Today-വയനാട്: വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒ.പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്. ലക്കിടി സ്വദേശി വേലായുധന്‍ എന്നയാള്‍ക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്.
വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുകയായിരുന്നുവെന്നാണ് വിവരം. ചീട്ട് പോലുമെടുക്കാതെ ഒപിയിലെത്തിയ പ്രതി വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. സുരക്ഷാ ജീവനക്കാരെയും അസഭ്യം പറഞ്ഞു. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ഒ.പി നിര്‍ത്തിവെച്ച് അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വരികയും ചെയ്തു.
പിന്നീട് ഇയാളെ ഒപിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയിലെത്തി ചികിത്സ തേടിയതായാണ് വിവരം. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് മൊബൈല്‍ ദൃശ്യങ്ങളടക്കം ഹാജരാക്കി നല്‍കിയ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala News Today